ശബരിമല: ഭക്തജനത്തിരക്ക് വർദ്ധിച്ചതിനാൽ അയ്യപ്പദർശനത്തിനുള്ള സമയം ഇന്നലെ മുതൽ വീണ്ടുംകൂട്ടി. ഉച്ചപൂജയ്ക്കു ശേഷം വൈകിട്ട് നാലിന് തുറന്നിരുന്ന നട മൂന്നിന് തുറക്കും. രാവിലെ നടതുറക്കുന്ന സമയം പുലർച്ചെ അഞ്ചിനു പകരം മൂന്നാക്കി നേരത്തെ കൂട്ടിയിരുന്നു. ഇനി മുതൽ പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതൽ രാത്രി 11 വരെയും ദർശനം നടത്താം.