തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ ജീവനക്കാർക്ക് കാലാനുസൃതമായ പരിശീലനം നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വകുപ്പിന്റെ പൂജപ്പുരയിലെ സംസ്ഥാനതല പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നത്. ചിട്ടയായതും കാലാനുസൃതവുമായ പരിശീലനത്തിലൂടെ കാര്യക്ഷമമായി ജോലി നിർവഹിക്കുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുന്നതിനാണ് 2.5 കോടി രൂപ ചെലവഴിച്ച് പരിശീലന കേന്ദ്രം സജ്ജമാക്കിയത്. പരിശീലന കേന്ദ്രങ്ങൾ ഇല്ലാത്തതുകൊണ്ട് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഈ കേന്ദ്രം ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |