തിരുവനന്തപുരം: അമേരിക്കൻ കോളേജ് ഒഫ് ഫിസിഷ്യൻസ്(എ.സി.പി) ഇന്ത്യ ചാപ്ടറിന്റെ ഇന്ത്യാ എക്സലൻസ് പുരസ്കാരം ഡോ.ജ്യോതിദേവ് കേശവദേവിന് ലഭിച്ചു. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ എ.സി.പി ഗവർണർ ഡോ.അനൂജ് മഹേശ്വരി, ഡോ.നരസിംഗ് വർമ്മ, ഡോ.അനുഭ ശ്രീവാസ്തവ എന്നിവർ ചേർന്ന് പുരസ്കാരം നൽകി. ഡോക്ടർമാർക്ക് നൽകിവരുന്ന തുടർവിദ്യാഭ്യാസത്തിനായുളള പ്രഭാഷണങ്ങൾ, മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന പഠനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |