ന്യൂഡൽഹി:ഗുജറാത്ത് ഒന്നാംഘട്ട തിരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഹമ്മദാബാദിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന സാനന്ദിലെ ഗോരജ്, മതോഡ തുടങ്ങിയ സ്ഥലങ്ങളിൽ മുരളീധരൻ പ്രചാരണം നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ അഹമ്മദാബാദ് ജില്ലയിൽ പ്രചാരണം തുടരും.
സാനന്ദിലെ മുനി ആശ്രമത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം ഇന്ന് തിരഞ്ഞെടുപ്പ് പരിപാടികളിലേക്ക് കടക്കും. നരേന്ദ്ര മോദിയുടെ വികസന മോഡൽ വഴി മുഖച്ഛായ മാറിയ വ്യവസായ നഗരമാണ് സാനന്ദെന്ന് ബി.ജെ പി വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |