SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 AM IST

ഇന്ന് അത്യപൂർവ അമാവാസി, ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിവസം ചെയ്യരുതാത്ത ചിലകാര്യങ്ങൾ

black-moon

ജ്യോതിഷത്തിൽ അമാവാസിക്ക് പരമപ്രധാനമായ സ്ഥാനമാണുള്ളത്. എന്താണ് അമാവാസി എന്നു നോക്കാം. ഭൂമിക്ക് സ്വന്തം അച്ചുതണ്ടിൽ ഒരു പ്രാവശ്യം കറങ്ങാൻ 23 മണിക്കൂർ 56 മിനിട്ട് വേണം. ഇതിനെയാണ് ഒരു ദിവസമെന്നു പറയുന്നത്. സൂര്യനെ വലം വയ്‌ക്കാൻ 365 1/4 ദിവസം വേണം. ഇതിനെ നമ്മൾ ഒരു വർഷം എന്നു പറയുന്നു.

എന്നാൽ, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ 27 ദിവസം കൊണ്ടാണ് ഭൂമിയെ വലം വയ്ക്കുന്നത്. സ്വന്തം അച്ചുതണ്ടിൽ കറങ്ങാനാകട്ടെ 29 1/2 ദിവസം വേണ്ടിവരും. 27 ദിവസമാണ് ഒരു ചന്ദ്രമാസം. 12 ചന്ദ്രമാസങ്ങളാണ് ഒരു ചന്ദ്രവർഷം. ചന്ദ്രന്റെ സഞ്ചാരത്തിനിടയ്ക്ക് ഉണ്ടാവുന്ന രണ്ട് പ്രതിഭാസങ്ങളാണ് അമാവാസിയും പൗർണ്ണമിയും.

ജ്യോതിഷത്തിൽ ഇവയ്ക്ക് രണ്ടിനും വലിയ പ്രാധാന്യമുണ്ട്. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക് ഭൂമിക്കും സൂര്യനും ഇടയിലെത്തുമ്പോൾ ചന്ദ്രനിൽ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്റെ മറുവശത്തായി പോകുന്നു. അതുകൊണ്ട് ഈ പ്രകാശം പ്രതിഫലിക്കുന്നത് ഭൂമിയിൽ കാണാൻ കഴിയാതെ പോകുന്നു. ഇതിനെയാണ് അമാവാസി അല്ലെങ്കിൽ കറുത്തവാവ് എന്നു പറയുന്നത്.

ഇന്ന് അത്യപൂർവ അമാവാസി

ഹൈന്ദവ വിശ്വാസ പ്രകാരം അമാവാസി ദിനം പിതൃപൂജകൾക്ക് ഉത്തമമാണ്. അമാവാസി ദിനത്തിൽ ദുർശക്തികൾ രൂപപ്പെടുമെന്നാണ് വിശ്വാസം. മഹാദേവനെയും ഭദ്കാളിയെയും ഉപാസിക്കുന്നത് ഈ ദിനത്തിൽ ഏറെ ശുഭകരമാണ്. പഞ്ചാക്ഷരി മന്ത്രമായ 'നമശിവായ' 108 തവണ ജപിക്കുന്നത് ഉത്തമം. അവനവനാൽ കഴിയുന്ന ദാനധർമ്മം ചെയ്യുന്നത് നന്ന്.

അമാവാസി ദിനത്തിൽ അരുതാത്തത്

ഒറ്റയ‌്ക്കുള്ള യാത്ര ഒഴിവാക്കണം, അമിത ഉറക്കം നന്നല്ല, കുടുംബത്തിലെ തർക്കം ഒഴിവാക്കണം, മദ്യപാനവും വർജിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, BLACK MOON, ASTROLOGY, RITUAL
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.