SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.19 PM IST

'രണ്ട് ചാണക പീസ് തരട്ടെ'യെന്ന് കമന്റ്; ഇത്തവണ ബ്ലോക്ക് ചെയ്തില്ല, പകരം കിടിലൻ മറുപടിയുമായി അഹാന കൃഷ്ണ

ahana

ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ മോശം കമന്റിട്ടയാൾക്ക് കിടിലൻ മറുപടി നൽകി നടി അഹാന കൃഷ്ണ. 'ലാൽ നച്ചു' എന്ന അക്കൗണ്ടിൽ നിന്നായിരുന്നു കമന്റ് വന്നത്. 'രണ്ട് പീസ് ചാണകം എടുക്കട്ടെയെന്നായിരുന്നു ഇയാൾ നടിയോട് ചോദിച്ചത്.

സാധാരണഗതിയിൽ ഇത്തരത്തിൽ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതാണ് പതിവെന്നും, ഇത്തവണ അൽപം വ്യത്യസ്തമാകട്ടെയെന്നും പറഞ്ഞാണ് നടി മറുപടി നൽകിയിരിക്കുന്നത്. 'നിങ്ങളെപ്പോലുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. പക്ഷേ, ഒരു വ്യത്യസ്തതയ്ക്കുവേണ്ടി ഇക്കാര്യം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. മനുഷ്യനായാൽ കുറച്ച് ആത്മാഭിമാനം വേണം.

സ്വന്തം വ്യക്തിത്വത്തോടെങ്കിലും ആത്മാർത്ഥ സ്‌നേഹം ഉറപ്പായും വേണം. ഇത്തരത്തിലുള്ള ബുദ്ധിശൂന്യവും അർത്ഥശൂന്യവുമായ ഡയലോഗുകൾ പറഞ്ഞ് സ്വയം വിഡ്ഢിയാകരുത്. സൂക്ഷിക്കുക.'- എന്നാണ് അഹാന കൃഷ്ണയുടെ മറുപടി.

ahana

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AHAANA KRISHNA, VULGAR COMMENT, INSTAGRAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.