വാഴൂർ: വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ സി പി എം വാഴൂർ ലോക്കൽ കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്തു. വാഴൂർ ലോക്കൽ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ വ്യക്തിക്കെതിരെയാണ് പരാതി.
വാഴൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഭർത്താവാണ് പരാതി നൽകിയത്.ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ, അന്വേഷണ വിധേയമായി ലോക്കൽ കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |