കൊച്ചി: എറണാകുളം മലയാറ്റൂരിൽ ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ബെെക്കോടിച്ച അങ്കമാലി സ്വദേശി ക്രിസ്റ്റോയാണ് മരിച്ചത്. മഞ്ഞപ്ര ഗവൺമെന്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റോ. സഹയാത്രികനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇന്ന് രാവിലെ പെരുമ്പാവൂരിൽ നടന്ന വാഹനാപകടത്തിലും ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുകയറി ആയിരുന്നു അപകടം. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. മൂവാറ്റുപുഴ- പെരുമ്പാവൂർ റോഡിലുള്ള മണ്ണൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |