തിരുവനന്തപുരം: കേരളാ ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്കയുടെ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. എൻജിനിയറിംഗ്,മെഡിസിൻ,നഴ്സിംഗ്, അഗ്രിക്കൾച്ചർ,ഫാർമക്കോളജി,ഡെന്റിസ്റ്ററി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ ആദ്യ വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പഠന മികവ് പുലർത്തുന്ന കുട്ടികൾക്ക് ഓരോ വർഷവും സ്കോളർഷിപ്പ് പുതുക്കാം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്ത പ്ലസ്ടു പരീക്ഷയിൽ 85 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ള കുട്ടികൾ 2022 ഡിസംബർ 31നകം https://namaha.org/scholarship-application ഓൺലൈനായി അപേക്ഷ നൽകണം. ' ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്വങ്ങൾ' എന്ന വിഷയത്തിൽ മൂന്നു പേജിൽ കവിയാത്ത ഉപന്യാസവും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |