മുംബയ്: വിജയ് ഹസാരെ ട്രോഫിയിലെ അത്യുജ്വല ഫോമിലുളള ഇന്നിംഗ്സുകൾക്ക് ഒടുവിൽ രോഹന് അർഹിക്കുന്ന നേട്ടം അരികിലെത്തി. ബംഗ്ളാദേശ് പര്യടനത്തിനുളള ഇന്ത്യ എ ടീമിലേക്കാണ് രോഹൻ കുന്നുമ്മലിന് വിളിയെത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെതിരെ 107ഉം ഗോവയ്ക്കെതിരെ 134ഉം അരുണാചലിനെതിരെ 77 റൺസും നേടിയ രോഹന് അർഹിച്ച അംഗീകാരം ഉടൻ തേടിയെത്തുകയായിരുന്നു.രണ്ട് മത്സരങ്ങളാണ് ഇന്ത്യ എ ബംഗ്ളാദേശുമായി നടത്തുക.
കോക്സ് ബസാറിൽ നവംബർ 29നും സിൽഹെറ്റിൽ ഡിസംബർ ആറിനുമാണ് മത്സരങ്ങൾ. ആദ്യ മത്സരത്തിലെ സ്ക്വാഡ് ഇങ്ങനെ അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, യശസ്വി ജെയ്സ്വാൾ, യാഷ് ധുൽ, സർഫറാസ് ഖാൻ, തിലക് വർമ്മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ, രാഹുൽ ചാഹർ, ജയന്ത് യാദവ്, മുകേഷ് കുമാർ, നവ്ദീപ് സെയ്നി, അതിത് ഷേത്.
രണ്ടാം മത്സരത്തിൽ അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, യശസ്വി ജെയ്സ്വാൾ, യാഷ് ധുൽ, സർഫറാസ് ഖാൻ, തിലക് വർമ്മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ, രാഹുൽ ചാഹർ, ജയന്ത് യാദവ്, മുകേഷ് കുമാർ, നവ്ദീപ് സെയ്നി, അതിത് ഷേത് എന്നിവർക്ക് പുറമേ ചേതേശ്വർ പുജാര, ഉമേഷ് യാദവ്, കെ എസ് ഭരത് എന്നിവരുമുണ്ട്.
അതേസമയം ടീം ഇന്ത്യയിൽ ബംഗ്ളാദേശിനെതിരായ ഏകദിന പരമ്പരയിൽ പരിക്ക് മൂലം വിശ്രമിക്കുന്ന രവീന്ദ്ര ജഡേജ, യഷ് ദയാൽ എന്നിവരുണ്ടാകില്ല. പകരം പേസ് ബൗളർ കുൽദീപ് സെൻ, ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് എന്നിവർ ഇടംനേടി. ഉടൻ ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്റ് ഇന്ത്യ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.