SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.05 PM IST

വേണു വാര്യത്ത് നിര്യാതനായി

venu

ആലുവ: ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വടക്കെ വാഴക്കുളം മാറമ്പിള്ളി കീഴ്‌തൃക്കോവിൽ വീട്ടിൽ വേണു വാര്യത്ത് (കെ.ആർ. വേണുഗോപാൽ - 61) നിര്യാതനായി.

ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയും കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ആപ്പിൾ ബീസിന്റെ ചീഫ് എഡിറ്ററും ടെൽമി മോറിന്റെ എഡിറ്ററുമാണ്.

പുരാണ കഥകൾ, നോവൽ, കഥകൾ, ശാസ്ത്രനോവൽ, കവിതകൾ തുടങ്ങി അമ്പതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 16 ഭാഷകളിലേക്ക് കൃതികൾ തർജ്ജമ ചെയ്തിട്ടുണ്ട്.

സിംഹള ഭാഷയിലും നേപ്പാൾ ഭാഷയിലും കഥകൾ എഴുതി. 1982ൽ കുട്ടികളുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. വിവി​ധ ബാലമാസി​കകളുടെ പത്രാധി​പ സമി​തി​യംഗമായി​രുന്നു. ചിത്രകഥകളും രചിച്ചിട്ടുണ്ട്.

ഭാര്യ: ഷൈലജ (മാറമ്പിള്ളി എസ്.ബി.ഐ ബ്രാഞ്ച് മാനേജർ). മക്കൾ: ഹരികൃഷ്ണൻ (സോഫ്ട്‌വെയർ എൻജിനിയർ), ജയകൃഷ്ണൻ. മരുമകൾ: ശ്രുതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.