SignIn
Kerala Kaumudi Online
Monday, 28 November 2022 1.01 AM IST

ഫോട്ടോ കിട്ടിയാൽ മോൻകുട്ടന്റെ സ്വഭാവം മാറും, കൂട്ടുകാരിയെ പീഡിപ്പിച്ചത് നിരവധി തവണ

arrest

പത്തനംതിട്ട : സൗഹൃദത്തിൽ ഒരുമിച്ചുള്ള ഫോട്ടോ എടുത്ത് കൈക്കലാക്കിയശേഷം, ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ യേശുദാസിന്റെ മകൻ അരുൺ.എസ് (മോൻകുട്ടൻ - 33) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്.

2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്. തുടർന്ന്, 2021 ജനുവരിയിൽ അടൂരുള്ള ലോഡ്ജിലെത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീടുള്ള കാലയളവിലും യുവതിയെ ലൈംഗിക വേഴ്ചയ്ക്കായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.ശല്യം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ യുവതി കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

തുടർന്ന്, വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.യുവാവിനെ അങ്ങാടിക്കൽ തെക്ക് നിന്ന് കസ്റ്റഡിയിൽ എടുത്തു. കുറ്റസമ്മതം നടത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘത്തിൽ എസ്.ഐ രതീഷ്, എസ് സി പി ഓമാരായ അൻസർ, വിനീത്, സി പി ഓ മാരായ പ്രദീപ്, സിന്ധു, അജിത്, ജിതിൻ എന്നിവരുമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MOLESTED, ONE ARREST, MONKUTTAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.