തായ്ലൻഡ്:1.3 കോടിരൂപ ലോട്ടറിയടിച്ച സന്തോഷം നിലനിറുത്താൻ മണിക്കൂറുകൾ മാത്രമേ മണിത്തിന് കഴിഞ്ഞുള്ളൂ. കാരണം, കിട്ടിയ തുക മുഴുവനുമെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. തായ്ലൻഡിലാണ് സംഭവം. ലോട്ടറി തുകയിൽ നല്ലൊരു ഭാഗം അമ്പലങ്ങൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കും ദാനമായി നൽകണമെന്നായിരുന്നു മണിത്തിന്റെ ആഗ്രഹം. ഇതിനിടയിലാണ് 26 വർഷം ഒരുമിച്ചു ജീവിച്ച ഭാര്യ അങ്കണാറത്ത് കടുംകൈ ചെയ്തത്.
സമ്മാനത്തുക നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഒളിച്ചോട്ടം. ക്ഷണിതാക്കളുടെ കൂട്ടത്തിലില്ലായിരുന്ന അപരിചിതനെ കണ്ട മണിത്ത്, അതാരാണെന്ന് ഭാര്യയോട് ചോദിച്ചെങ്കിലും ബന്ധുവാണെന്നായിരുന്നു മറുപടി. മൂന്ന് കുട്ടികളാണ് മണിത്തിനും അങ്കണാറത്തിനുമുള്ളത്. എന്നാൽ ഇരുവരും വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ അങ്കണാറത്തിനെ കണ്ടെത്തിയാലും കൂടുതൽ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |