SignIn
Kerala Kaumudi Online
Thursday, 25 April 2024 1.54 PM IST

ഇന്ത്യയിൽ 5ജി സേവനം വ്യാപകമായാൽ ഏറ്റവും വേഗത ലഭിക്കുന്നത് ഏത് ഫോണിൽ എന്നറിയുമോ?

5g-service

ഇന്ത്യയിൽ 5ജി സേവനങ്ങൾക്ക് അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല. ആദ്യഘട്ടത്തിൽ മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടങ്ങി വൈകാതെ തന്നെ 5ജി സാർവ്വത്രികമാകും. എന്നാൽ 5ജി ആരംഭിച്ചു കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും വേഗത ലഭിക്കുന്നത് ഏത് ഫോണിലാണെന്ന് നിങ്ങൾക്ക് അറിയുമോ? ഇന്റർനെറ്റ് വേഗത പരിശോധകരിൽ പ്രമുഖ ഏജൻസിയായ ഉക്‌ല ഇക്കാര്യത്തിൽ തങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

പത്ത് രാജ്യങ്ങളിലാണ് അവർ 5ജി സ്പീഡ് ടെസ്‌റ്റ് നടത്തിയത്. വിവിധ മൊബൈൽ കമ്പനികളുടെ പ്രധാന ഡിവൈസുകൾ തന്നെ ഉപയോഗിച്ചായിരുന്നു ടെസ്‌റ്റിംഗ്. അത്തരത്തിൽ ലോകത്തിൽ ഏറ്റവും വേഗതയിൽ 5ജി സേവനം ലഭിക്കുന്ന ഫോണുകളും രാജ്യങ്ങളും ഏതൊക്കെയെന്ന് നോക്കാം-

1. ഐഫോൺ 13 പ്രോ മാക്‌സ്- ബ്രസീൽ, വിയറ്റ്‌നാം, ജർമ്മനി, സൗത്ത് ആഫ്രിക്ക, യുകെ

2. മോട്ടോ ജി 5 പ്ളസ്- ബ്രസീൽ ( 358.39 Mbps)

3. പോകോ എക്‌സ് 4 പ്രോ 5ജി- ബ്രസീൽ ( 355.43 Mbps )

4. ഐഫോൺ 13 - ബ്രസീൽ, വിയറ്റ്‌നാം ( 344.4 Mpbs )

5. വൺ പ്ളസ് 9 5ജി- ചൈന, ജർമ്മനി- (349.15 Mbps)

6. ഹുവായി പി40 5ജി- ചൈന ( 344.41 Mbps )

7. ഐഫോൺ 14 പ്രോ മാക്‌സ്- യു.എസ്, ജർമ്മനി, ജപ്പാൻ, തായ്‌ലാൻഡ്, യുകെ

8. സാംസംഗ് ഗാലക്‌സി എസ് 22 അൾട്ര- യു.എസ്, വിയറ്റ്‌നാം, സൗത്ത് ആഫ്രിക്ക

9. ഹുവായി നോവ 7 5ജി- ഫിലിപ്പീൻസ്

10. ഐഫോൺ 13 മിനി- ബ്രസീൽ, സൗത്ത് ആഫ്രിക്ക, യുകെ

ഇന്ത്യയിൽ മികച്ച വേഗത ലഭിക്കുന്ന രീതിയിൽ ഒരു ഫോണും സർവേയിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെ 5ജി സേവനം കരുത്താർജിക്കുന്നതുവരെ നമുക്ക് കാത്തിരിക്കുകയേ വഴിയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OOKLA, 5G, FASTEST 5G PHONES IN THE WORLD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.