കോട്ടയം. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും സി.എം.എസ്. കോളേജിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 'മാദ്ധ്യമങ്ങളും ജനാധിപത്യവും' സംസ്ഥാനതല സെമിനാർ നാളെ 9.30 ന് സി.എം.എസ്. കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. ഐഡം മാനേജിംഗ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനവും വിഷയാവതരണവും നടത്തും. നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും.1. 30 മുതൽ സമാന്തര സെഷനുകളിൽ കെ.കെ.ഷാഹിന, പ്രമോദ് രാമൻ, സി.എൽ. തോമസ് എന്നിവർ വിഷയാവതരണം നടത്തും. ജോജി കൂട്ടുമ്മേൽ, ലിജിമോൾ പി ജേക്കബ്, പി.കെ ഹരികുമാർ, വി.ബി ബിനു, എൻ.ചന്ദ്രബാബു, റെജി ലൂക്കോസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |