കൊച്ചി: സ്വയംസഹായസംഘങ്ങൾക്ക് ലിങ്കേജ് വായ്പകൾ ലഭ്യമാക്കാൻ ഇന്ത്യൻ ബാങ്കും കുടുംബശ്രീ സ്റ്റേറ്റ് മിഷനും ധാരണയിലെത്തി. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് അതിവേഗം വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ബാങ്ക് ബംഗളൂരു ഫീൽഡ് ജനറൽ മാനേജർ സുധീർകുമാർ ഗുപ്ത, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇന്ത്യൻ ബാങ്ക് തിരുവനന്തപുരം സോണൽ മാനേജർ സെന്തിൽകുമാർ, ഡെപ്യൂട്ടി മാനേജർ വി.ശ്യാംകുമാർ എന്നിവർ സന്നിഹിതരായിരുന്നു. 20 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |