SignIn
Kerala Kaumudi Online
Friday, 19 April 2024 9.29 PM IST

പെൺസുഹൃത്തിന്റെ നമ്പർ ചോദിച്ച് യുവാക്കൾ തമ്മിൽ തർക്കം, ഒരാൾക്ക് വെട്ടേറ്റു

fight

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടയിൽ ഒരാൾക്ക് വെട്ടേറ്റു. വടക്കാഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. അരുണിന്റെ പെൺ സുഹൃത്തിന്റെ ഫോൺ നമ്പർ രഞ്ജിത് എന്ന യുവാവ് ചോദിച്ചതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. തർക്കം മൂർച്ഛിച്ചതോടെ രഞ്ജിത് അടുത്തുണ്ടായിരുന്ന കരിക്ക് വിൽപ്പനക്കാരന്റെ കത്തി കൈക്കലാക്കി അരുണിനെ ആക്രമിക്കുകയായിരുന്നു. അരുണിന് കൂടുതൽ പരക്കേൽക്കുന്നതിന് മുൻപ് നാട്ടുകാർ ഇടപെട്ട് പ്രശ്നം നിയന്ത്രിച്ചു. കാലിന് വെട്ടേറ്റ അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെതിരെ വടക്കാഞ്ചേരി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE, DIARY, FIGHTS, PALAKAKD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.