SignIn
Kerala Kaumudi Online
Friday, 19 April 2024 8.46 PM IST

ബോഡി ഷെയിമിംഗിനെതിരെ ബോധവത്കരണം നടത്തും: മന്ത്രി ശിവൻകുട്ടി

shivankutti

തിരുവനന്തപുരം: ബോഡി ഷെയിമിംഗിനെതിരെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ ബോധവത്കരണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ മാനസികമായി തകർക്കുന്ന ഇത്തരം കളിയാക്കലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കും. ബോഡി ഷെയിമിംഗ് സംബന്ധിച്ച
ബോധവത്കരണം പാഠപുസ്തകങ്ങളിൽ ഉൾച്ചേർക്കാനുള്ള നടപടികളും ഗൗരവമായി
പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

പാചകത്തൊഴിലാളികളുടെ ശമ്പള പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ടുള്ള സർക്കുലർ ഈ ആഴ്ച തന്നെ പുറത്തിറക്കും. നീറ്റ്, ജെ.ഇ.ഇ അടക്കമുള്ള പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനം വിക്ടേഴ്സ് ചാനലിലൂടെ നൽകുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.