കൊച്ചി: ലിസി ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗത്തിൽ നട്ടെല്ലുരോഗത്തിനുള്ള സ്പെഷ്യാലിറ്റി ക്ലിനിക് ആരംഭിച്ചു. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും പ്രവർത്തിക്കും. കഴുത്തുവേദന, നടുവേദന തുടങ്ങിയ രോഗങ്ങൾക്കാണ് ക്ലിനിക്ക്. ജോ.ഡയറക്ടർ ഫാ.റോജൻ നങ്ങേലിമാലിൽ, അസി.ഡയറക്ടർ ഫാ.ഷനു മൂഞ്ഞേലി, ഫാ.ജോർജ് തേലക്കാട്ട്, ഫാ.ജോസഫ് മാക്കോതക്കാട്ട്, ന്യൂറോസർജറി വിഭാഗം മേധാവി ഡോ.മാത്യു എബ്രഹാം, ഡോ.കോശി ജോർജ്, ഡോ.സാനു വിജയൻ, ഡോ.ഹരികൃഷ്ണൻ, ഡോ. ഇബൻ, ഡോ.സോണി പോൾ, ജസ്റ്റിൻ പി. ജോയൽ എന്നിവർ പങ്കെടുത്തു.