റാന്നി : വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും എയ്ഡ് പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്നതിനും, അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ , വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി വി മാത്യു, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ,തൊഴിലാളി സംഘടന നേതാക്കൾ,പൊലീസ്,പിഡബ്ല്യുഡി,റവന്യൂ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |