കൊച്ചി: സങ്കീർണ ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ നൂതന സമ്പ്രദായമായ ചിപ്പ് ആൻജിയോപ്ലാസ്റ്റി വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമായ 'ചിപ്പ് 2022" 26, 27 തിയതികളിൽ ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ നടക്കും. വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാനും ആസ്റ്റർ മെഡ്സിറ്റി സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ.ആർ.അനിൽകുമാർ പറഞ്ഞു. ന്യൂയോർക്കിൽ നിന്ന് ഡോ. സമിൻ ശർമ്മ, ഡോ.അന്നപൂർണ കിനി എന്നിവരും ഡൽഹിയിൽ നിന്ന് ഡോ. പ്രവീൺ ചന്ദ്രയും നയിക്കുന്ന ചികിത്സകൾ തത്സമയം സംപ്രേക്ഷണം ചെയ്യും. ഡോ.സ്മൈൻ ശർമ്മ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |