കൊച്ചി: മുള, കരകൗശല ഉത്പന്നങ്ങളുടെ വിപണനത്തിന് സംസ്ഥാന ബാംബൂ മിഷൻ ഒരുക്കുന്ന 19ാമത് കേരള ബാംബൂ ഫെസ്റ്റ് 27മുതൽ ഡിസംബർ 4 വരെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. 27ന് വൈകിട്ട് 6ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സമയം. മുന്നൂറോളം കരകൗശല തൊഴിലാളികളും സ്ഥാപനങ്ങളും പങ്കെടുക്കും. ബാംബൂ മിഷൻ രൂപകല്പന ചെയ്ത ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയാകും. മേയർ എം.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.