മുഹമ്മ: കുവൈറ്റിൽ നടന്ന ഏഷ്യൻ യൂത്ത് ലീഗ് അത്ലറ്റിക് മത്സരത്തിൽ ലഭിച്ച സ്വർണ മെഡലിന്റെ കരുത്തുമായി സ്കൂൾ കായികമേളയിൽ ആഷ്ലിൻ അലക്സാണ്ടർ ജൂനിയർ വിഭാഗം 400 മീറ്ററിൽ താരമായി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട ആഷ്ലിൻ കഷ്ടപ്പാടുകളുടെ നടുവിൽ നിന്നാണ് ട്രാക്കിലെത്തി കുതിക്കുന്നത്. 4x100 റിലേയിലാണ് കുവൈറ്റിൽ ആഷ്ലിൻ അലക്സാണ്ടറിന്റെ ടീം വിജയം നേടിയത്.