SignIn
Kerala Kaumudi Online
Friday, 19 April 2024 8.21 AM IST

ജില്ലാ കായികമേള, ആലപ്പുഴ ഉപജില്ല കുതി​ക്കുന്നു

f
ജില്ലാ കായികമേള

മുഹമ്മ: റവന്യു ജി​ല്ലാ കായികമേളയിൽ 29 ഇനങ്ങൾ പൂർത്തിയായപ്പോൾ 101 പോയിന്റുമായി നിലവിലെ ചാമ്പ്യൻന്മാരായ ആലപ്പുഴ ഉപജില്ല മുന്നേറുന്നു. 96 പോയിന്റോടെ ചേർത്തല ഉപജില്ലയാണ് തൊട്ടുപിന്നിൽ. 26 പോയിന്റുമായി തുറവൂർ ഉപജില്ല മൂന്നാമതുണ്ട്.

30 പോയിന്റുമായി ആലപ്പുഴ ഉപജില്ലയിലെ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസാണ് മുന്നിൽ. കഴിഞ്ഞ തവണത്തെ സ്കൂൾ ചാമ്പ്യൻമാരാണ് ലോയോ തേർട്ടീന്ത് . 23 പോയിന്റോടെ ചാരമംഗലം ഗവ. ഡി.ബി.എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. 16 പോയിന്റ് നേടിയ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസാണ് മൂന്നാമത്. മത്സരങ്ങൾ ഇന്ന് ചേർത്തല എസ്.എൻ കോളേജിലും ചാരംഗലം ഡി.ബി.എച്ച്.എസ്.എസിലും തുടരും. മേള നാളെ മുഹമ്മയിൽ സമാപിക്കും. സമാപന സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

11 ഉപജില്ലകളിൽ നിന്നുള്ള മൂവായിരത്തിലധികം കായിക പ്രതിഭകളാണ് മേളയിൽ മാ​റ്റുരയ്ക്കുന്നത്.

എ.എം.ആരിഫ് എം.പി മേള ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ്‌ കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു കായിക സന്ദേശം നൽകി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു മുഖ്യ പ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ, കൈ​റ്റ് ജില്ലാ കോ ഓർഡിനേ​റ്റർ ഋഷി നടരാജൻ, ചേർത്തല ഡി.ഇ.ഒ ശ്രീകല, എസ്.ധനപാൽ, സോണി പാവേലിൽ, കെ.രാജേഷ് കുമാർ, എൽ.വിനോദ് കുമാർ, പി.എ.ജയിംസ് കുട്ടി എന്നിവർ സംസാരിച്ചു. ആലപ്പുഴ ഡി.ഡി.ഇ പി.സുജാത സ്വാഗതവും ഉണ്ണി ശിവരാജൻ നന്ദിയും പറഞ്ഞു.

. ഇന്ന് ചേർത്തല എസ്.എൻ കോളേജ് ഗ്രൗണ്ടിൽ ത്രോ ഇനങ്ങളും ചാരമംഗലം ഗവ.ഡി.വി.എച്ച്.എസിൽ പോൾവാട്ട് മത്സരങ്ങളും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.