ആലപ്പുഴ: പിറന്നാൾ ദിനാഘോഷവും വീടിന്റെ പാലുകാച്ചൽ ചടങ്ങും ഉപേക്ഷിച്ച് മത്സരവേദിയിലെത്തിയ കൃഷ്ണാനന്ദിന് ഇരട്ടിമധുരം. സബ്ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിലും 4x100 മീറ്റർ റിലേയിലും ഒന്നാം സ്ഥാനം നേടിയാണ് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി കൃഷ്ണാനന്ദ് താരമായത്.
ഇന്നലെയായിരുന്നു കൃഷ്ണാനന്ദിന്റെ 16-ാം പിറന്നാൾ. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങും ഇന്നലെ നടന്നു. പക്ഷേ, രണ്ട് ആഘോഷങ്ങളിലും കൃഷ്ണാനന്ദിന് പങ്കെടുക്കാനായില്ല. രാവിലെ തന്നെ മുഹമ്മയിലെ മത്സരവേദിയിൽ എത്തി രണ്ടിനങ്ങളിൽ ഒന്നാമനായി. ഇനി മൂന്ന് മത്സരങ്ങൾ കൂടിയുണ്ട്. സംസ്ഥാന തലത്തിൽ അഞ്ചു തവണ പങ്കെടുത്തെങ്കിലും ഒന്നാമതെത്താനായില്ല. ഇത്തവണ അതിനുള്ള പരിശ്രമത്തിലാണ്. പറവൂർ കൃഷ്ണാലയത്തിൽ ഗോപകുമാർ-ശ്രീലത ദമ്പതികളുടെ മകനാണ് കൃഷ്ണാനന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |