കൊച്ചി: പത്ത് കാപ്സ്യൂളുകളിലായി കടത്താൻ ശ്രമിച്ച 6454 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരംസ്വദേശികളായ സൈദ് അബു. താഹിർ ഭരകതുള്ള എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടരകോടി രൂപ വിലവരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
മുംബയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വ്യാജപേരിലാണ് ഇവർ എത്തിയത്. മുംബയ് വിമാനത്താവളത്തിൽ വച്ച് ഒരു ശ്രീലങ്കൻ വംശജനാണ് സ്വർണം കൈമാറിയത് എന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |