അമ്പലപ്പുഴ: വയോജനങ്ങളുടെ മാനസിക,ശാരീരികോല്ലാസത്തിനായി പുന്നപ്ര വടക്ക് പഞ്ചായത്തിൽ നന്മക്കൂടിന് തുടക്കമായി. വനിതകൾക്കുൾപ്പടെ ആഴ്ചയിൽ മൂന്നു ദിവസത്തെ യോഗാ പരിശീലനം, വയോജനങ്ങൾക്ക് മാസത്തിൽ 3 ദിവസം ഒത്തുചേരൽ, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, വിവിധ കൈത്തൊഴിൽ പരിശീലനം എന്നിവയാണ് ലഭ്യമാക്കുക. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷ അജിത ശശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |