ചാരുംമൂട് : മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർദ്ധിനി 2022-23 പദ്ധതി പ്രകാരം കരിമുളയ്ക്കൽ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ ക്ഷീര കർഷകർക്ക് 50 ശതമാനം സബ്സിഡിയിൽ 60 കിലോ കാലിത്തീറ്റ വിതരണം ചെയ്തു. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ നിത്യ പദ്ധതി വിശദീകരിച്ചു, സംഘം പ്രസിഡന്റ് ഷിഹാബുദീൻ, ചുനക്കര മൃഗാശുപത്രി സുപ്രണ്ട് ഡോ.മഞ്ജു, സൂര്യ ബി.കുറുപ്പ് എന്നിവർ സംസാരിച്ചു