കൊച്ചി: രാജ്യത്ത് സ്പെഷ്യൽ ട്രെയിനുകൾക്കെല്ലാം പ്രത്യേക നിരക്കായതാണ് ശബരിമല ട്രെയിനിനും ബാധകമാക്കിയതെന്ന് ഹൈക്കോടതിയിൽ റെയിൽവേ. പ്രത്യേക സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ശബരിമല ട്രെയിനിനും നിരക്ക് നിശ്ചയിച്ചത്. ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്കെന്ന പരാതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിശദീകരണം.