തിരുവനന്തപുരം: തടവുശിക്ഷ ഇളവുചെയ്യുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയതിന് പിന്നിൽ രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാനുള്ള ലക്ഷ്യമല്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തടവുകാർത്ത് ശിക്ഷാ ഇളവ് നേരത്തെയുള്ളതാണ്. അതിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ് ചെയ്തത്. 14 വർഷം കഴിഞ്ഞവരെയാണ് ശിക്ഷാ ഇളവിന് പരിഗണിച്ചിരുന്നത്. അതിനേക്കാൾ കുറഞ്ഞ ശിക്ഷയുള്ളവർക്ക് അത് ബാധകമല്ല. അതിലാണ് വ്യക്തത വരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |