പെരിന്തൽമണ്ണ: ലോക ആന്റിബയോട്ടിക്ക് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി മൗലാന കോളേജ് ഒഫ് ഫാർമസി ബോധവത്കരണം സംഘടിപ്പിച്ചു. “ആന്റിബയോട്ടിക്ക്സ് : നാം അറിയേണ്ടത് എന്ന ലഘുലേഖയുടെ പ്രകാശനം പി. അബ്ദുൾ ഹമീദ് എം. എൽ.എ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ അവബോധം നൽകുകയാണ് ലക്ഷ്യം.
പ്രിൻസിപ്പൽ ഡോ. കെ പി മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി. പി. നസീഫ്, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി. മുഹാസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |