SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.46 PM IST

ഹയർസെക്കൻഡറി അദ്ധ്യാപക പരിശീലനം ഡിസംബറിൽ

teacher

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ഹയർസെക്കൻഡറി അദ്ധ്യാപക പരീശീലനം ഡിസംബർ) മുതൽ പുനരാരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്ത് ദിവസത്തെ തുടർച്ചയായ ക്ലാസ് ഉൾപ്പെടെ ഒരുമാസം നീണ്ടു നിൽക്കുന്ന പരിശീലനമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഓരോ വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവകലാശാല ഡിപ്പാർട്ട്‌മെന്റുകളിലുമാണ് പരിശീലന പരിപാടി നടക്കുന്നത്. കേരള സർവകലാശാല, കുസാറ്റ്, ഐസർ എന്നിവിടങ്ങളിലെ ഡിപ്പാർട്ട്‌മെന്റുകളും കോഴ്സ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നവംബർ 8, 9, 10 തീയതികളിലായി ശിൽപ്പശാല നടത്തി മൊഡ്യൂൾ തയ്യാറാക്കി.

വിഷമുക്ത പച്ചക്കറിത്തോട്ടം
സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂൾ പച്ചക്കറിത്തോട്ടങ്ങൾ സജ്ജീകരിക്കാനുള്ള തീയതി നവംബർ 30ൽ നിന്ന് 2023 ജനുവരി 10 വരെ നീട്ടി. കലോത്സവം, കായികമേള തുടങ്ങിയവയുമായി ബന്ധപ്പെട്ടും മറ്റും സ്‌കൂൾ അധികൃതർ തിരക്കിലായതിനാലാണ് തീയതി നീട്ടിയത്. വിളവെടുപ്പിന് കാലദൈർഘ്യം ഇല്ലാത്തവ ഉൾപ്പെടുത്തിയാണ് തോട്ടങ്ങൾ ഒരുക്കേണ്ടത്. അടുത്ത അദ്ധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളിലും പച്ചക്കറിത്തോട്ടങ്ങൾ എന്നതാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.