മലപ്പുറം: സമസ്ത വൈസ് പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ആണ്ട് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ നാമഥേയത്തിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമറലി ശിഹാബ് തങ്ങൾ വെഡിംഗ് എയ്ഡ് (ഉസ്വ) സമൂഹ വിവാഹം ജനുവരി 27ന് രാവിലെ എട്ടിന് പാണക്കാട് ജുമുഅത്ത് പള്ളിയിൽ നടക്കും. പരിപാടിയുടെ വിജയത്തിന്നായി 14ന് രാവിലെ 10ന് ഉസ്വ വെൽവിഷേഴ്സ് മീറ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ മലപ്പുറത്ത് നടക്കും. അർഹതയുള്ളവർക്കുള്ള അപേക്ഷ ഫോം വിതരണം മലപ്പുറം സുന്നി മഹലിൽ ആരംഭിച്ചു. ഫോൺ: 9895354099