തിരുവനന്തപുരം: ബിരുദതല മുഖ്യ പരീക്ഷകളുടെ ഭാഗമായി ഡിസംബർ 8, 9 തീയതികളിൽ പി.എസ്.സി നടത്താനിരുന്ന ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയുടെ മുഖ്യപരീക്ഷകൾ ഡിസംബർ 14, 15തീയതികളിലേക്കും പി.എസ്.സി./സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ഡിസംബർ 13
ന് നടത്താനിരുന്ന ഒ.എം.ആർ. പരീക്ഷ ഡിസംബർ 21 ലേക്കും മാറ്റി വച്ചു. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ പി.എസ്.സി. വെബ്സൈറ്റിൽ.
പുനഃപരീക്ഷ
നിയമവകുപ്പിൽ അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020)
തസ്തികയിലേക്ക് റദ്ദ് ചെയ്ത എഴുത്തുപരീക്ഷയുടെ പുനഃപരീക്ഷ 2023 ഫെബ്രുവരി 7 ന് നടത്തും.
പ്രമാണപരിശോധന
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി
നമ്പർ 31/2022) തസ്തികയിലേക്ക് നവംബർ 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ
പ്രമാണപരിശോധന നടത്തും. ഇത് സംബന്ധിച്ചുള്ള സമയപട്ടിക ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ
ലഭിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ
സഹിതം ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |