SignIn
Kerala Kaumudi Online
Friday, 19 April 2024 5.31 AM IST

ശസ്ത്രക്രി​യാവി​ദഗ്ദ്ധരുടെ സമ്മേളനം

surgeons
അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യയുടെ കൊല്ലം ബ്രാഞ്ച് സമ്മേളനം സംസ്ഥാന ചെയർമാൻ ഡോ.ബിന്നി ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യയുടെ (എ.എസ്.ഐ) കൊല്ലം ബ്രാഞ്ച് സമ്മേളനം സംസ്ഥാന ചെയർമാൻ ഡോ.ബിന്നി ജോൺ ഉദ്ഘാടനം ചെയ്തു. ഐ.എം.എ.ഹാളിൽ നടന്ന ചടങ്ങി​ൽ ജില്ലയിലെ നൂറോളം ശസ്ത്രക്രിയാ വിദഗ്ദ്ധർ പങ്കെടുത്തു. മുൻ ദേശീയ പ്രസിഡന്റ് ഡോ.സന്തോഷ് ജോൺ എബ്രഹാം, സംസ്ഥാന സെക്രട്ടറി ഡോ.ജയൻ സ്റ്റീഫൻ, ട്രഷറർ ഡോ.സുരേഷ് രാഘവൻ എന്നിവർ സംസാരി​ച്ചു. ശാസ്ത്രക്രിയാ വിശാരദരായ ഡോ.ശിവരാമകൃഷ്‌ണപിള്ള, പ്രൊഫ. മാത്യു ഫിലിപ്പ് എന്നിവരെ അനുസ്‌മരിച്ചു. ശസ്ത്രക്രിയാരംഗത്ത് കൊല്ലത്ത് പ്രശസ്ത സേവനമനുഷ്ഠിച്ച ഡോ.കരുണാകരൻ നായർ, ഡോ.സ്റ്റെല്ലമ്മ, ഡോ.ജോർജ് ചാക്കോ, ഡോ. രാജഗോപാൽ, ഡോ.വിജയലക്ഷ്മി എന്നിവരെ ആദരിച്ചു. പ്രൊഫ. മുഹമ്മദ് സലീം (പ്രസിഡന്റ്), ഡോ.സജി (ജനറൽ സെക്രട്ടറി), ഡോ.മോഹൻ നായർ (ട്രഷറർ) എന്നിവരടങ്ങിയ ഭരണസമി​തി​യുടെ സ്ഥാനാരോഹണവും നടന്നു.

ഡോ. മോഹൻനായർ, ഡോ.സജി, ഡോ.ജയകുമാർ പ്രഭാകർ, പ്രൊഫ. ടി.എ.വാസു, ഡോ.മണികണ്ഠൻ, ഡോ.ജേക്കബ് ജോർജ് തുടങ്ങി​യവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.