SignIn
Kerala Kaumudi Online
Thursday, 02 February 2023 7.50 PM IST

അഞ്ചൽ ഒരുങ്ങുന്നു: ജില്ലാ സ്കൂൾ കലോത്സവം 28 മുതൽ

kalolsavam

കൊല്ലം: ഈ മാസം 28 മുതൽ ഡിസംബർ 2 വരെ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനായി അഞ്ചൽ ഒരുങ്ങുന്നു. പ്രധാന വേദിയായ അ‌ഞ്ചൽ ഈസ്റ്റ്, വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ 12 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ആറായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. പ്രധാന വേദികൾക്ക് പുറമേ, എസ്.വി യു.പി.എസ്, വെസ്റ്റ് ബി.എഡ് ഹാൾ, ജി. എൽ.പി.എസ് അഞ്ചൽ വെസ്റ്റ്, അൽ അമാൻ ഓഡിറ്റോറിയം, ശബരിഗിരി എച്ച്.എസ്.എസ് ഓഡിറ്റോറിയം, എച്ച്.എസ്.എസ് ഹാൾ എന്നിവയാണ്

മറ്റ് വേദികൾ. 28ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളുടെ രചനാമത്സരങ്ങളോടെയാണ് തുടക്കം. മലയാളം, ഇംഗ്ളീഷ്, സംസ്കൃതം, അറബിക്, ഉറുദു, കന്നട, തമിഴ് കഥാരചന, കവിതാരചന, ഉപന്യാസരചന മത്സരങ്ങൾ, സംസ്‌കൃതോത്സവം, അറബിക് സാഹിത്യോത്സവം, ബാൻഡ്മേളം എന്നിവയും അന്നേ ദിവസം നടക്കും.

ഉദ്ഘാടനം 29ന്

ഉദ്ഘാടന ദിവസം രാവിലെ 9.30ന് സമ്മേളനം ചേരും. സ്വാഗതസംഘം ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിക്കും. ഡിസംബർ 2ന് ചേരുന്ന സമാപന സമ്മേളനത്തിൽ എം.എൽ.എമാരായ പി.എസ്.സുപാൽ, എം.നൗഷാദ് തുടങ്ങിയവർ പങ്കെടുക്കും.

മൂന്ന് വിഭാഗം, 150 ഇനങ്ങൾ

29ന് അഞ്ചൽ ഈസ്റ്റ് സ്കൂൾ - ഭരതനാട്യം, പ്രസംഗം. എസ്.വി യു.പി.എസ് - നാടകം. വെസ്റ്റ് സ്കൂൾ - മോഹിനിയാട്ടം, ഖുർ ആൻ പാരായണം. ബി.എഡ് ഹാൾ- ലളിത ഗാനം, ശാസ്ത്രീയ സംഗീതം. അൽ അമാൻ ഓഡിറ്റോറിയം - തിരുവാതിര. ശബരിഗിരി ഓഡിറ്റോറിയം -ചവിട്ടുനാടകം, മാർഗംകളി.

എച്ച്.എസ്.എസ് ഹാൾ - മോണോ ആക്ട്, മിമിക്രി.

30ന് വള്ളപ്പാട്ട്, ലളിതഗാനം, ഓടക്കുഴൽ, മൃദംഗം, ഇംഗ്ളീഷ് പദ്യംചൊല്ലൽ. ഡിസംബർ 1ന് കേരള നടനം, കഥകളി സംഗീതം, സംസ്‌കൃത നാടകം, വഞ്ചിപ്പാട്ട്, ഗാനാലാപനം, അറബനമുട്ട്, പഞ്ചവാദ്യ മത്സരങ്ങൾ.

2ന് സംഘവാദ്യം, വയലിൻ, നാടോടിനൃത്തം, പൂരക്കളി തുടങ്ങിയവ ക്രമീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനക്സ് ബാബുവും കൺവീനർ വി.കെ.ആദർശും അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.