SignIn
Kerala Kaumudi Online
Thursday, 25 April 2024 4.48 PM IST

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ സുരക്ഷാ വീഴ്ച ; ഡ്രോൺ പറത്തിയ മൂന്നുപേർ പിടിയിൽ

modi

അഹമ്മദാബാദ്: ഗുജറാത്തിലെ ബാവ്ലയിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോൺ പറത്തിയ മൂന്നുപേർ അറസ്റ്റിൽ. നികുൽ രമേഷ്ഭായ് പാർമർ, രാകേഷ് കലുഭായ് ഭർവാദ്, രാജേഷ് കുമാർ മംഗിലാൽ പ്രജാപതി എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നിരോധിത മേഖല മറികടന്ന് ഡ്രോൺ ഉപയോഗിച്ച് വീഡിയോ എടുത്തതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നേരിട്ട് റാലികൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഡ്രോൺ പറക്കുകയായിരുന്നു. പരിപാടിയിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ഇവർക്ക് ധാരണയില്ലാത്തതിനാലാണ് ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡ്രോണിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, NARENDRA MODI, PM, SECURITY BREACH, ELECTION CAMPAIGN, GUJARATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.