SignIn
Kerala Kaumudi Online
Saturday, 20 April 2024 6.10 AM IST

നിങ്ങൾ ദിവസേന മുഖത്തിടുന്ന ഈ വസ്തു ക്യാൻസർ വരുത്തും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

beauty

സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പല തരത്തിലുള്ള കെമിക്കലുകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് അറിയാമെങ്കിലും പലപ്പോഴും ഇവ ഉപേക്ഷിക്കാൻ ആരും തയ്യാറാകാറില്ല. ഇത്തരത്തിൽ ഉപയോഗിച്ച് കഴിഞ്ഞ് പലർക്കും ഉപേക്ഷിക്കാനാകാത്ത ഒരു വസ്തുവാണ് ലിപ്സ്റ്റിക്. ഇണങ്ങുന്ന നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ മുഖത്ത് പ്രത്യേക ഭംഗി ഉണ്ടാകും എന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കും എന്നത് മാത്രമല്ല ഇവ നിങ്ങൾക്കുണ്ടാക്കാൻ പോകുന്ന ദോഷങ്ങളും വളരെ വലുതാണ്.

ചുമ, കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകൾ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാകും ആദ്യ ഘട്ടത്തിൽ ഉണ്ടാകുന്നത്. ഇവ പിന്നീട് ക്യാൻസറിലേയ്ക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലിപ്സ്റ്റിക്കുകളിൽ അപകടകരമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ചുണ്ടിലെ ചർമ്മം വളരെ മൃദുവായതിനാൽ ഇവ പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ഈ രാസവസ്തുക്കൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിനുള്ളിലേയ്ക്കും എത്തുന്നു. തുടർന്ന് പല തരത്തിലുള്ള അലർജികളും ശരീരത്തിൽ കണ്ടുതുടങ്ങുന്നു.

ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

1. ഒരുപാട് ഇരുണ്ട നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

2. ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ചുണ്ടുകളിൽ ലിപ് ബാമോ പെട്രോളിയം ജെല്ലിയോ പുരട്ടുക.

3. വില കുറഞ്ഞത് നോക്കാതെ നല്ല ബ്രാൻഡുകൾ നോക്കി ലിപ്സ്റ്റിക്കുകൾ വാങ്ങുക.

4. ലിപ്സ്റ്റിക്കുകൾ മാറ്റിയ ശേഷം പഞ്ചസാരയും തേനും ഉപയോഗിച്ച് ചുണ്ട് നന്നായി സ്ക്രബ് ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, LIPSTICK, BEAUTY TIPS, BEAUTY VTIPS MALAYALAM, MALAYALAM BEAUTY TIPS, LIPSTICK HARMFUL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.