SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.49 PM IST

വിൽക്കാൻ വച്ച പച്ചക്കറി പശു കഴിക്കുമ്പോൾ നിശബ്ദമായി നോക്കിയിരിക്കുന്ന തെരുവ് കച്ചവടക്കാരൻ, വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു

cow-

ന്യൂഡൽഹി: തെരുവിൽ കച്ചവടം ചെയ്യുന്നവർക്ക് തുച്ഛമായ തുകയാവും ലാഭമായി ലഭിക്കുക. കുടുംബം പോറ്റാനായി കഷ്ടപ്പെടുന്ന ഇത്തരക്കാരിലെ ദയയും, മറ്റു ജീവികളോടുള്ള സ്‌നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ വൈറലാകുകയാണ്. ഒരു പച്ചക്കറി കച്ചവടക്കാരന്റെ കൈവശമുള്ള വഴുതന തെരുവിൽ അലഞ്ഞ് തിരിഞ്ഞെത്തിയ പശു കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പശുവിനെ ആട്ടിപ്പായിക്കാതെ, എത്രത്തോളം പച്ചക്കറികൾ അത് അകത്താക്കുന്നു എന്ന് പോലും വ്യാപാരി ശ്രദ്ധിക്കുന്നില്ല. ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് വ്യാപാരിയെ അഭിനന്ദിച്ചു കൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് മനസിലാകുന്നത്.

A post shared by Devbhoomi ❤️uttarkhand (@an_u2049)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRALVIDEO, VIDEO, COW, STREET VENDOR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.