പുതുവർഷമാണല്ലോ വരാൻ പോകുന്നത്. പലരും പുതിയ തീരുമാനങ്ങൾ എടുക്കുന്നതും അവ നടപ്പാക്കുന്നതും പുതുവർഷത്തിൽ ആയിരിക്കും. ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. നിക്ഷേപങ്ങളിലും റിയൽ എസ്റ്റേറ്റ് രംഗത്തുമെല്ലാം പണം മുടക്കി ലാഭം കൊയ്യാനാണ് എല്ലാവർക്കും ആഗ്രഹം. പക്ഷേ വേണ്ട രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ നേട്ടങ്ങൾ ഉണ്ടാവില്ലെന്ന് മാത്രമല്ല കൈയിൽ ഉള്ളവ നഷ്ടപ്പെടാനും ഇടയുണ്ട്. നേട്ടങ്ങൾ ഉണ്ടാവണമെങ്കിൽ വാസ്തുവിലും പ്രത്യേ ശ്രദ്ധ വേണമെന്നാണ് വിദഗ്ദർ പറയുന്നത്.
പുതിയ വീടുകൾ വാങ്ങിക്കുമ്പോൾ അടുത്തുള്ള റോഡുകളും ചരിവുകളും ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീടിന്റെ തെക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ തെക്കു-പടിഞ്ഞാറ് വശങ്ങളിൽ നിന്നാണ് റോഡിലേക്ക് ഇറങ്ങേണ്ടതെങ്കിൽ അത് ഒഴിവാക്കുകയാണ് വേണ്ടത്. വടക്ക്-കിഴക്ക് ദിശയിലേക്ക് അഭിമുഖമായി പ്രവേശന കവാടമുള്ള വീടുകൾ വാങ്ങുന്നത് ഏറെ നന്നായിരിക്കും. പുലർച്ചെ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്നത് വീട്ടിലും വീട്ടുകാർക്കും പോസിറ്റീവ് ഊർജം നിറയ്ക്കും എന്നതാണ് കാരണം.
പ്രവേശന കവാടത്തിന്റെ ദിക്ക് ശരിയാണെങ്കിൽ പിന്നെ ശ്രദ്ധിക്കേണ്ടത് മുറികളാണ്. അതുപോലെ വടക്ക്-കിഴക്കും തെക്ക്-പടിഞ്ഞാറും ടോയ്ലറ്റുകൾ വരുന്ന വീടുകളും ഒഴിവാക്കണം. വീടിന്റെ തെക്ക്-കിഴക്ക് ദിശയിലാണ് അടുക്കള എന്നതും ഉറപ്പുവരുത്തേണ്ടതാണ്.
ആൾക്കാർ താമസിച്ചുകാെണ്ടിരുന്ന വീടുകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചിഹ്നങ്ങൾ, പെയിന്റിംഗുകൾ, ശില്പങ്ങൾ, വീട്ടുപകരണങ്ങൾ, അവയുടെ സ്ഥാനം എന്നിവയാണ് നോക്കേണ്ടത്. പ്രധാന വാതിലിൽ സ്വസ്തികയോ ഗണപതിയോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യണം. അതുപോലെ നേരത്തേ താമസിച്ചിരുന്നവരോ മരിച്ചുപോയ അവരുടെ ബന്ധുക്കളുമായി എന്തെങ്കിലും തരത്തിൽ ബന്ധമുളള വസ്തുക്കൾ ഉണ്ടെങ്കിൽ അവയും നീക്കംചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |