SignIn
Kerala Kaumudi Online
Thursday, 25 April 2024 11.39 AM IST

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കവർച്ച

x

തൃപ്രയാർ: മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനകത്ത് ഗണപതി വിഗ്രഹത്തിന് മുമ്പിൽ വച്ചിരുന്ന ഭണ്ഡാരം കവർന്നു. ഇന്നലെ രാവിലെ പൂജയ്ക്കായി എത്തിയ ക്ഷേത്രം മേൽശാന്തി ഹരിയാണ് മോഷണം നടന്നതായി ആദ്യമറിയുന്നത്. ക്ഷേത്രത്തിന്റെ തെക്കും, വടക്കും ഭാഗത്തെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. തെക്കുഭാഗത്ത് ഏണി ചാരിവച്ചിരുന്നു. വിവരമറിഞ്ഞ് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗണപതിയുടെ നടയിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരം മോഷണം പോയതായി വ്യക്തമായത്. ഏണി ഉപയോഗിച്ച് മുകൾഭാഗത്തെ ഗ്രിൽ തുറന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറിയതെന്ന് സംശയിക്കുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഭണ്ഡാരം കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഏതാനും ദിവസം മുമ്പ് നാട്ടിക ചേർക്കര ഈസ്റ്റ് യു.പി സ്‌കൂളിലും മോഷണം നടന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.