കൊച്ചി: അമൃത വിശ്വവിദ്യാപീഠം എൻജിനിയറിംഗ് പ്രവേശനത്തിനുള്ള എൻട്രൻസ് എക്സാമിനേഷൻ രജിസ്ട്രേഷൻ നാളെ (ഞായർ) ആരംഭിക്കും. അമൃതപുരി, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, അമരാവതി കാമ്പസുകളിലേക്കുള്ള പ്രവേശനം അമൃത പ്രവേശന പരീക്ഷയിൽ നേടിയ റാങ്കിനെ അടിസ്ഥാനമാക്കിയാണ്.
AEEE, JEE, SAT,PUEEE, JEE മെയിൻസ് പരീക്ഷകളിൽ ഉയർന്ന റാങ്കുള്ളവർക്ക് സ്കോളർഷിപ്പ് ഫീസും ഉയർന്ന മുൻഗണനയുമുണ്ടാകും. രാജ്യത്തെ 140 നഗരങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡിലാകും പരീക്ഷ.
കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ കോഴ്സുകളാണുള്ളത്. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും https://www.amrita.edu/btech