SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.42 AM IST

അഞ്ച് വർഷത്തിലേറെ ശിക്ഷയുള്ള കേസുകളിലെ ഹർജി വേഗം കേൾക്കും

ee

ന്യൂഡൽഹി:അഞ്ചു വർഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുമായി ബന്ധപ്പെട്ട അപ്പീൽ അടക്കമുള്ള ഹർജികൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി തീരുമാനം. ഇത് സംബന്ധിച്ച് രജിസ്ട്രിയ്ക്ക് നിർദേശം നൽകുമെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇത്തരം ഹർജികൾ വേഗത്തിൽ പരിഗണിക്കും.

കേരളത്തിൽ നിന്നുള്ള ലഹരിക്കേസിലെ ഹർജി പരിഗണിക്കുന്നതിനിടെ, ഇത്തരം കേസുകളിലെ കാലതാമസം അഭിഭാഷകൻ രഞ്ജിത് മാരാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീംകോടതി യുടെ ഇടപെടൽ. കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് തീർപ്പാക്കാനായി വിവാഹാനന്തര കേസുകളുടെ ട്രാൻസ്ഫർ ഹർജികളും ജാമ്യഹർജികളും എല്ലാ ബെഞ്ചുകളും പത്ത് വീതം പരിഗണിക്കണമെന്ന് സുപ്രീം കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അഞ്ച് വർഷ ശിക്ഷാ കാലാവധിയുള്ള കേസുകൾ ലിസ്റ്റ്‌ ചെയ്യാൻ നിർദേശം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.