നേവാഡ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചെറിയ ശിക്ഷ നൽകി പറഞ്ഞയച്ചു. ബിഹാറിലെ നേവാഡ ജില്ലയിലെ കന്നൗജ് ഗ്രാമിലാണ് ഈ വിചിത്ര സംഭവം. അഞ്ച് ഏത്തമിടലാണ് ഇയാൾക്ക് നൽകിയ ശിക്ഷ. ചോക്കലേറ്റ് തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ കോഴി ഫാമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ആളില്ലാത്ത സ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയതിനാണ് ഇയാൾക്ക് ശിക്ഷ നൽകിയതെന്നുമാണ് പഞ്ചായത്തിന്റെ വാദം. ജനക്കൂട്ടത്തിന് നടുവിൽ വച്ച് ഇയാൾക്ക് ശിക്ഷ നല്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതോടെ പഞ്ചായത്തിന്റെ ഈ നടപടിക്കെതിരേ പലരും രോഷമുയർത്തുകയുണ്ടായി. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗള അറിയിച്ചു. പീഡന വിവരം പുറത്തറിയാതിരിക്കാൻ ശ്രമിച്ചവർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |