പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തതായി പരാതി. ചിത്രകാരിയായ മാലതിയുടെ നായയ്ക്കാണ് ദുർഗതിയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതൽ നായയെ കാണാതെ പോയിരുന്നു. ഇന്നലെ രാത്രി നായ തിരികെയെത്തിയപ്പോഴാണ് അതിക്രൂരമായി നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത വിവരം ഉടമകൾ തിരിച്ചറിയുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. വിഷയത്തിൽ പട്ടാമ്പി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |