ന്യൂഡൽഹി : ശശി തരൂരിന് ഏതു പരിപാടിയിലും പങ്കെടുക്കാമെന്നും എന്നാൽ ഡി.സി.സിയുടെ അനുമതി വേണമെന്നും താരിഖ് അൻവർ. അതത് പാർട്ടി ഘടകങ്ങളെ അറിയിക്കണമെന്നും താരിഖ് അൻവർ വ്യക്തമാക്കി. ശശി തരൂർ എം.പിയെ വിലക്കിയ സംഭവത്തിൽ എം.കെ. രാഘവൻ എം.പിയുടെ പരാതി കിട്ടിയിട്ടില്ലെന്നും എ.ഐ.സി.സിയിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
അതിനിടെ കെ.പി.സി.സി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് ഇന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. തരൂർ പ്രശ്നം സമവായത്തിലൂടെ തീർക്കാനാണ് ഇപ്പോൾ നേതൃത്വം ശ്രമിക്കുന്നത്,. അതേസമയം വി.ഡി. സതീശനെതിരെ പരസ്യ നിലപാടെടുത്ത എൻ.എസ്.എസ് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ തരൂരിനെ മുഖ്യാതിഥിാക്കിയതും വൻചർച്ചയ്ക്ക് വഴിതെളിച്ചു.