SignIn
Kerala Kaumudi Online
Thursday, 25 April 2024 8.48 PM IST

അഴിമതി ഇല്ലാതാക്കും : അൻവർ ഇബ്രാഹിം

malaysia

ക്വാലാലംപ്പൂർ: രാജ്യത്തെ അഴിമതിയ്ക്കെതിരെ പോരാടുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാരാകും തന്റേതെന്നും മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത അൻവർ ഇന്നലെ മുതൽ ഔദ്യോഗിക ജോലികളിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായിരുന്ന അൻവർ ഇബ്രാഹിമിന്റെ സഖ്യമായ 'പകതൻ ഹരാപൻ" 82 സീറ്റുമായി മുന്നിലെത്തുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബിന്റെ യുണൈറ്റഡ് മലയ്‌സ് നാഷണൽ ഓർഗനൈസേഷൻ (യു.എം.എൻ.ഒ) പിന്തുണയറിയിച്ചതോടെയാണ് അൻവറിനെ പുതിയ പ്രധാനമന്ത്രിയായി അൽ സുൽത്താൻ അബ്ദുള്ള രാജാവ് തിരഞ്ഞെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.