അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ലിജിൻ ജോസ് ചിത്രം ഹെറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർച്ചന വാസുദേവിന്റെ തിരക്കഥയിൽ അനീഷ് എം തോമസാണ് ചിത്രം നിർമ്മിക്കുന്നത്. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസാണ് എഡിറ്റിംഗും നിർവ്വഹിച്ചത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രം 2023ൽ തിയേറ്ററുകളിലെത്തും.