ധോണി: മാനവ വിഭവശേഷി പ്രൊഫഷണലുകളുടെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേർസണൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ധോണി ലീഡ് കോളേജ് ഒഫ് മാനേജ്മെന്റിൽ വച്ച് സ്റ്റുന 2022 അഖിലേന്ത്യാ സെമിനാറിന് തുടക്കമായി. അജൈൽ എച്ച്.ആർ എന്നതാണ് സഹവാസ സെമിനാറിന്റെ മുഖ്യവിഷയം.
ഐ.ഐ.എം നാഗ്പുർ ഡയറക്ടർ ഡോ. ഭീമറായ മേത്രി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ചു മാറ്റത്തിന് വിധേയരാകണമെന്നും അതിനോടൊപ്പം അത് ഉൾക്കൊള്ളാൻ എല്ലാ മാനേജ്മന്റ് വിദഗ്ദ്ധരും തയ്യാറാകണമെന്നും ഭീമറായ മേത്രി പറഞ്ഞു. എൻ.ഐ.പി.എം സുവനീർ പ്രകാശനം എൻ.ഐ.പി.എം നാഷണൽ സെക്രട്ടറി ഡോ.എം.എച്ച്.രാജ ഡോ. ഭീമറായ മേത്രിക്ക് നൽകി നിർവഹിച്ചു. എൻ ഐ.പി.എം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കെ.ഐ.റാഫേലിന് ഡോ .ഭീമറായ മേത്രി സമ്മാനിച്ചു.
എൻ.ഐ.പി.എം സെക്രട്ടറി ഡോ.എം എച്ച്.രാജ അദ്ധ്യക്ഷത വഹിച്ചു. ലീഡ് കോളേജ് ഒഫ് മാനേജ്മന്റ് ഡയറക്ടർ ഡോ.തോമസ് ജോർജ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ, ഗിരീഷ്, ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.