കൊല്ലം : ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ കൊല്ലം കടയ്ക്കൽ സ്വദേശി യൂസപിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബസിൽ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടെയാണ് അദ്ധ്യാപകൻ മോശമായാി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.
ആദ്യം മറ്റ് അദ്ധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽപ്പോയ അദ്ധ്യാപകനായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.